ആകാശത്തിലേക്ക് നോക്കി കിടക്കുമ്പോൾ ആയിരം നക്ഷത്രങ്ങൾ മിഴിതുറന്നു നിൽക്കുന്നു.ഒന്നിനു ചുറ്റും ഒന്നായ് ഒന്നായ്,കുറച്ചു കഴിയുമ്പൊൾ സ്ഥലകാലഭ്രമം ബാധിച്ചതുപ്പോലെ തോന്നു.ഞാനെവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അറിയാതെ അറിയാതെ അങ്ങനെ കിടക്കണം.ചെറുപ്പത്തിൽ ഞങ്ങളുടെ വീടിന്റെയടുത്തുള്ള പാറയിൽ രാത്രികാലത്ത് ഞാനങ്ങനെ കിടക്കും.നക്ഷത്രങ്ങളെ കാണുമ്പോൾ എനിക്ക് ആനന്ദം തോന്നും .ഒന്നും ചെയ്യാനില്ലാത്തപ്പോൾ ഇങ്ങനെ കിടന്നു നോക്കണം, നമ്മിൽ നിന്നും നമ്മളിലേക്കുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് ഞാനില്ലാതെ നമ്മളില്ലാതെ ഒരു ഒന്നുമില്ലായ്മ്മ അനുഭവപ്പെട്ടു തുടങ്ങും.മനസ്സു ശൂന്യമാവുമ്പോൾ ദു:ഖങ്ങളായ് കരുതുന്നവയൊക്കെ പൊയ്യ് പോകും.മനസ്സിനെ ശാന്തമാക്കാൻ ഇതൊരു വഴിയായ് പലപ്പൊഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇതൊരുതരം ഒളിച്ചോട്ടമാണ് ജീവിച്ചുകൊണ്ട് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം.ഭൂമിയിലെ പോലെ തന്നെ പ്രകാശിക്കുന്ന ചിന്തകളെ മാനത്തും കാണാം മങ്ങിനിൽക്കുന്ന സങ്കടങ്ങളെയും.ചിലപ്പോൾ പ്രകാശവേഗത്തിൽ മിന്നിമറയുന്നവ ,പയ്യെ പയ്യെ നമ്മെ കൊതിപിടിപ്പിച്ച് നീങ്ങുന്നവ.പെട്ടെന്ന് പാഞ്ഞ് വരുന്ന ദു:ഖ കടലുപ്പോലെ കാർമേഘങ്ങൾ.എനിക്കിവിടെ സുഖമാവുന്നു , മരുന്നുകൾപ്പോലെ ......
Thursday, 9 February 2012
ഹൃദയ സ്പന്ദനങ്ങൾ

Labels:
ഹൃദയ സ്പന്ദനങ്ങൾ
Subscribe to:
Post Comments (Atom)
meditation?? ആശംസകള്‍.......
ReplyDeleteധ്യാനം പോലെ സുഖകരം
Deleteമനസ്സിലെ എല്ലാ വികാരവിചാരങ്ങളെയും മാറ്റിവെച്ച്,ഉള്ള് സ്വച്ഛനിര്‍മലമാക്കുന്ന അവസ്ഥ!
ReplyDeleteഎന്തൊരു അനുഭൂതി നിറഞ്ഞ ധ്യാനാവസ്ഥ>
അതെ ,ഒന്നും ഓർമ്മയില്ലാതെ .അങ്ങനെ,അങ്ങനെ
DeleteMail കണ്ടു.നന്ദി.
Deleteഭൂമിയിലെ പോലെ തന്നെ പ്രകാശിക്കുന്ന ചിന്തകളെ മാനത്തും കാണാം മങ്ങിനിൽക്കുന്ന സങ്കടങ്ങളെയും.ചിലപ്പോൾ പ്രകാശവേഗത്തിൽ മിന്നിമറയുന്നവ ,പയ്യെ പയ്യെ നമ്മെ കൊതിപിടിപ്പിച്ച് നീങ്ങുന്നവ.പെട്ടെന്ന് പാഞ്ഞ് വരുന്ന ദു:ഖ കടലുപ്പോലെ കാർമേഘങ്ങൾ.....
ReplyDeleteകണ്ണീരായി പെയ്തിറങ്ങിയാല്‍ അകവും പുറവും കുളിര്... അല്ലെ...
ഉണർവ്വ്യെന്ന് പറയാം...
Deleteഒന്നും ഓര്‍ക്കാതെ അങ്ങനെ കിടക്കുവാന്‍....
ReplyDeleteഒന്നു ശ്രമിച്ചു നോക്കൂ....റാംജി.
Deleteശരിയാണ്....
ReplyDeletenandhi
DeleteGood Writing..!
ReplyDeletekeep it up..!!!
nandhi
Deleteവളരെ സന്തോഷം. രാത്രിയിലെ ആകാശം ഇപ്പോഴും എനിക്ക് പുതിയ അനുഭവമാണ്. നമ്മള്‍ ഒന്നുമല്ല എന്ന് തോന്നുന്ന അനുഭവം. നമ്മുടെ ദുഃഖം ഒന്നുമല്ല എന്ന് തോന്നുന്ന അനുഭവം.
ReplyDeleteaathmaavine santhOshippikaan naam enthellam cheyyanam ...
Deleteപറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. പക്ഷെ 'അങ്ങനേയൊക്കെ' അനുഭവിക്കണമെങ്കിൽ നിങ്ങൾ പറഞ്ഞ പോലെ 'ഒരു പണിയുമില്ലാതെ' കിടക്കണം. ആരും അങ്ങനേയല്ലല്ലോ ? എല്ലാവർക്കും എന്തെങ്കിലും തിരക്കിട്ട 'പണി'കൾ ഉണ്ടാകില്ലേ ? ആ ചിന്തയ്ക്ക് ആശംസകൾ.
ReplyDeleteതിരക്കുനാം സ്വയം സ്രിഷ്ടിക്കുന്നതല്ലെ മണ്ടൂസാ,അലക്കൊഴിഞ്ഞിട്ട് നേരമില്ലെന്ന് പറഞ്ഞപോലെ...
Deleteആശംസകള്‍.....ഒന്ന് നീണ്ടു
ReplyDeleteനിവര്‍ന്നു കിടക്കാന്‍ എത്ര നാള്‍ ആയി
കൊതിക്കുന്നു...
ഒന്നു ശ്രമിച്ചുകൂടെ...
Deleteexlnt............. work................
ReplyDeleteshould enrich your knowledge......
any way...........BEST WISHES
തിർച്ചയായും ശ്രമങ്ങളുണ്ടാവുമ്പൊഴാണല്ലോ,വിജയമുണ്ടാവുന്നത് ,പക്ഷെ ഇതെല്ലാം ആപേഷികങ്ങളല്ലെ...
Delete