Showing posts with label ഹൃദയ സ്പന്ദനങ്ങൾ. Show all posts
Showing posts with label ഹൃദയ സ്പന്ദനങ്ങൾ. Show all posts

Monday, 13 February 2012

ആഘോഷങ്ങൾ

  
ആഘോഷങ്ങൾ  സൃഷ്ടിനടത്തുന്നു, മനുഷ്യന്റെ മനസ്സിനു വേണ്ടി  ,മനുഷ്യരെപ്പഴും ആഘോഷങ്ങളുടെ പിറകെയാണ് ,പഴയകാലത്തും പുതിയകാലത്തുമെല്ലാം ആഘോഷങ്ങൾ മനുഷ്യനൊരു ഹരമാണ്.താത്കാലികമാണെങ്കിലും അൽ‌പ്പം സന്തോഷം ലഭിക്കുന്നത് ഒഴിവാക്കാനാവാത്തയൊന്നാണല്ലോ,അല്പമാത്രമായ സന്തോഷമെന്നുള്ളതു മാത്രമാണോ ആഘോഷങ്ങൾ മനുഷ്യനു തരുന്നത്. അങ്ങനെ കരുതാനാവില്ല.മനുഷ്യനെ ആഘോഷങ്ങൾ അടിമുടി ഉടച്ചുവാർക്കുകയാകുന്നു,അത്രനേരം വരെയുള്ള കരുതലുകളെല്ലാം വലിച്ചെറിഞ്ഞ്  ഉള്ളുതുറന്ന് സന്തോഷിക്കുമ്പോൾ അവനൊരു പുതിയ മനുഷ്യനാവുന്നു,അവനിൽ പുതിയൊരു ശക്തി ,ഊർജ്ജം വന്നു നിറയുന്നു.അതുവരെയുള്ള സങ്കടങ്ങളൊക്കെ പൊയ്യ് പോകുന്നു.സന്തോഷത്തോടെ ശത്രുവായ കരുതുന്നവരെ വരെ സമീപിക്കുമ്പോൾ വിരോധങ്ങളെല്ലാം പോയി മറഞ്ഞില്ലെങ്കിലുമല്പമാത്രമായ കുറവെങ്കിലും സംഭവിക്കുന്നു. 
      
സ്നേഹം സൃഷ്ടി നടത്തുന്ന കുറുക്കു വഴിയാണ് ആഘോഷങ്ങൾ .ഇതിനപ്പുറം എന്തെന്ന ചോദ്യമില്ല, ഇതോടുകൂടി അതുവരെയുള്ളതെല്ലാം അല്പനേരത്തേക്കെങ്കിലും അവസാനിക്കുന്നു.ആഘോഷങ്ങൾ മരുന്നാണ് മനുഷ്യനെ സുഖപ്പെടുത്താനുള്ള മരുന്ന്.അതിനാൽതന്നെ അല്പം മരുന്ന്  ഇടക്കിടക്കാവാം  ശാശ്വതമായ സുഖം വരും വരെയെങ്കിലും.എന്റെയ്യീ കുറിപ്പുകളും അതുപ്പോലെ തന്നെ, മറ്റുള്ളവരെയല്ല, യെന്നെയെങ്കിലും എന്റെ മാനസിക സംഘർഷത്തിൽ നിന്നെങ്കിലും താത്കാലിക മോചനത്തിനായുള്ള കുറിപ്പടികളാണിവ....                                                                          

Thursday, 9 February 2012

ഹൃദയ സ്പന്ദനങ്ങൾ

 


ആകാശത്തിലേക്ക് നോക്കി കിടക്കുമ്പോൾ ആയിരം നക്ഷത്രങ്ങൾ മിഴിതുറന്നു നിൽക്കുന്നു.ഒന്നിനു ചുറ്റും ഒന്നായ് ഒന്നായ്,കുറച്ചു കഴിയുമ്പൊൾ സ്ഥലകാലഭ്രമം ബാധിച്ചതുപ്പോലെ തോന്നു.ഞാനെവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അറിയാതെ അറിയാതെ അങ്ങനെ കിടക്കണം.ചെറുപ്പത്തിൽ ഞങ്ങളുടെ വീടിന്റെയടുത്തുള്ള പാറയിൽ രാത്രികാലത്ത് ഞാനങ്ങനെ കിടക്കും.നക്ഷത്രങ്ങളെ കാണുമ്പോൾ എനിക്ക് ആനന്ദം തോന്നും .ഒന്നും ചെയ്യാനില്ലാത്തപ്പോൾ ഇങ്ങനെ കിടന്നു നോക്കണം, നമ്മിൽ നിന്നും നമ്മളിലേക്കുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ്  ഞാനില്ലാതെ നമ്മളില്ലാതെ ഒരു ഒന്നുമില്ലായ്മ്മ അനുഭവപ്പെട്ടു തുടങ്ങും.മനസ്സു ശൂന്യമാവുമ്പോൾ ദു:ഖങ്ങളായ് കരുതുന്നവയൊക്കെ പൊയ്യ് പോകും.മനസ്സിനെ ശാന്തമാക്കാൻ ഇതൊരു വഴിയായ് പലപ്പൊഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇതൊരുതരം ഒളിച്ചോട്ടമാണ് ജീവിച്ചുകൊണ്ട് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം.ഭൂമിയിലെ പോലെ തന്നെ പ്രകാശിക്കുന്ന ചിന്തകളെ മാനത്തും കാണാം മങ്ങിനിൽക്കുന്ന സങ്കടങ്ങളെയും.ചിലപ്പോൾ പ്രകാശവേഗത്തിൽ മിന്നിമറയുന്നവ ,പയ്യെ പയ്യെ നമ്മെ കൊതിപിടിപ്പിച്ച്  നീങ്ങുന്നവ.പെട്ടെന്ന് പാഞ്ഞ് വരുന്ന ദു:ഖ കടലുപ്പോലെ കാർമേഘങ്ങൾ.എനിക്കിവിടെ സുഖമാവുന്നു , മരുന്നുകൾപ്പോലെ ......