Monday, 27 February 2012

സൗഹൃദങ്ങൾ

 
സൗഹൃദങ്ങൾ മനുഷ്യന്  നിലയില്ലാകയത്തിൽ നിൽക്കാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കുന്നത്
 .മലവെള്ള പാച്ചിലിൽ ഒലിച്ചു പോകുന്ന മനസ്സിന് ഒരുകൈതാങ്ങായ് സൗഹൃദങ്ങൾ നിലകൊള്ളുന്നു.സൗഹൃദങ്ങൾ  തുറന്നു പറച്ചിലുകൾക്ക് വേദിയാകുന്നു എന്നതിലാണിതിന്റെ സൗകുമാര്യം.തുറന്നു പറച്ചിലുകൾ മനുഷ്യന് ആശ്വാസങ്ങളാവുന്നു.മനസ്സിൽ കൂടുകെട്ടി കിടക്കുന്നവ കൂടൊഴിയുമ്പോഴുള്ള സുഖം എല്ലാവരും അനുഭവിക്കുന്നതല്ലെ .
 
ഇത്തരത്തിലുള്ള സൗഹൃദങ്ങളിൽ പ്രായമൊരു തടസ്സമാകാൻ പാടില്ലതന്നെ .പ്രായഭേദമന്യേ മാനസിക വളർച്ചക്കാനുപാധികമായിരിക്കണം ഇത്. എല്ലാവരുംതന്നെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നു.ഇത് മറ്റുള്ളവർക്കൊ സുഹൃത്തിനു തന്നെയോ വേണ്ടിയല്ല അവനവനു വേണ്ടിതന്നെ .ആകാശത്തിലൂടെ പറന്നു നടക്കുന്ന പക്ഷിയെ പോലെയാണുന്നാം എങ്ങോട്ടെപ്പം പോവെന്നൊരു തീർച്ചയുമില്ല.ആ സഞ്ചാരത്തിൽ നമ്മുകൊരുകൂട്ട് അത്രമാത്രം ഇതൊന്നും ശാശ്വതമല്ല സുഹൃത്തുക്കളും .മനസ്സിൽ കൂടുകൂട്ടുന്നവ പങ്കുവക്കാനാവത്തവന്റെ മനസ്സൊരു കടന്നൽ കൂടുപോലെ ഇരമ്പികൊണ്ടിരിക്കും അതെപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം .അതിനാൽ തന്നെ മനുഷ്യരെപ്പഴും ആശ്രയങ്ങളുടെ പിറകെയായിരിക്കുന്നു.കാരണം അവർക്ക് സൗഹൃദങ്ങൾ ,ആശ്രയങ്ങളില്ലാതെ നിലനിൽക്കാനാവില്ല .അങ്ങനെ നിലനിൽക്കണമെങ്കിൽ അസാധാരണമായ മനക്കരുത്ത് വേണം അങ്ങനെയുള്ളവർ മഹാന്മാരിൽ തന്നെ മഹാനായിരിക്കാം.
 മനസ്സിപ്പഴും തിരയുകയായിരുന്നൊരാത്മാർത്ഥ സുഹൃത്തിനെ അത് മനുഷ്യനാവണമെന്നുണ്ടോ അല്ലെങ്കിൽ അവനവൻ തന്നെയാവാമോ, സ്വയം സംസാരിക്കുന്ന സൗഹ്രിദങ്ങൾ.ഇല്ലെങ്കിൽ ഈ പ്രകൃതിക്ക് ഈ അവസരം ലഭിക്കില്ലെ, മരങ്ങളൊ മൃഗങ്ങളൊ വിശ്വാസങ്ങളൊ ഏതുമാവാമല്ലെ...ആർക്കറിയാം ആരാണു ശരിയെന്ന്....

8 comments:

  1. സൌഹൃദം തണല്‍ ആണ് ..ഒരേ സമയം വിട്ടുകൊടുക്കളും നേടലും ആണ് ..
    നല്ല സൌഹൃദങ്ങള്‍ ഉണ്ടാവട്ടെ

    ReplyDelete
  2. ആത്മ സുഹൃത്തിനെ തിരയേണ്ടതില്ല. അവന്‍/അവള്‍ അറിയാതെ അടുതെതത്തി ച്ചേരും.നല്ല സൌഹൃതങ്ങളുണ്ടാവട്ടെ

    ReplyDelete
  3. സൗഹൃദങ്ങൾ മനുഷ്യന് നിലയില്ലാകയത്തിൽ നിൽക്കാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കുന്നത്
    .മലവെള്ള പാച്ചിലിൽ ഒലിച്ചു പോകുന്ന മനസ്സിന് ഒരുകൈതാങ്ങായ് സൗഹൃദങ്ങൾ നിലകൊള്ളുന്നു.

    ആത്മ സുഹൃത്തിനെ തിരയേണ്ടതില്ല....
    സൌഹൃദങ്ങള്‍ ഉണ്ടാവട്ടെ.......

    ReplyDelete
  4. ഒറ്റപെട്ടുപോകുന്ന തുരുത്തുകളായി ജീവിതം തീരുന്ന ഈ കാലത്ത് പൂത്തുലയട്ടെ സൌഹൃതത്തിന്റെ മരങ്ങള്‍....... ആശംസകള്‍

    ReplyDelete
  5. ആശംസകള്‍....
    തുടരൂ...നല്ല സൌഹൃദങ്ങളോടൊപ്പം
    നല്ല എഴുത്തും ഉണ്ടാവട്ടെ...

    ReplyDelete
  6. സൌഹൃദങ്ങള്‍ ഉണ്ടാവട്ടെ.......

    ReplyDelete
  7. സൌഹൃദങ്ങള്‍ ഉണ്ടാവട്ടെ.......

    ReplyDelete

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...