Monday, 13 February 2012

ആഘോഷങ്ങൾ

  
ആഘോഷങ്ങൾ  സൃഷ്ടിനടത്തുന്നു, മനുഷ്യന്റെ മനസ്സിനു വേണ്ടി  ,മനുഷ്യരെപ്പഴും ആഘോഷങ്ങളുടെ പിറകെയാണ് ,പഴയകാലത്തും പുതിയകാലത്തുമെല്ലാം ആഘോഷങ്ങൾ മനുഷ്യനൊരു ഹരമാണ്.താത്കാലികമാണെങ്കിലും അൽ‌പ്പം സന്തോഷം ലഭിക്കുന്നത് ഒഴിവാക്കാനാവാത്തയൊന്നാണല്ലോ,അല്പമാത്രമായ സന്തോഷമെന്നുള്ളതു മാത്രമാണോ ആഘോഷങ്ങൾ മനുഷ്യനു തരുന്നത്. അങ്ങനെ കരുതാനാവില്ല.മനുഷ്യനെ ആഘോഷങ്ങൾ അടിമുടി ഉടച്ചുവാർക്കുകയാകുന്നു,അത്രനേരം വരെയുള്ള കരുതലുകളെല്ലാം വലിച്ചെറിഞ്ഞ്  ഉള്ളുതുറന്ന് സന്തോഷിക്കുമ്പോൾ അവനൊരു പുതിയ മനുഷ്യനാവുന്നു,അവനിൽ പുതിയൊരു ശക്തി ,ഊർജ്ജം വന്നു നിറയുന്നു.അതുവരെയുള്ള സങ്കടങ്ങളൊക്കെ പൊയ്യ് പോകുന്നു.സന്തോഷത്തോടെ ശത്രുവായ കരുതുന്നവരെ വരെ സമീപിക്കുമ്പോൾ വിരോധങ്ങളെല്ലാം പോയി മറഞ്ഞില്ലെങ്കിലുമല്പമാത്രമായ കുറവെങ്കിലും സംഭവിക്കുന്നു. 
      
സ്നേഹം സൃഷ്ടി നടത്തുന്ന കുറുക്കു വഴിയാണ് ആഘോഷങ്ങൾ .ഇതിനപ്പുറം എന്തെന്ന ചോദ്യമില്ല, ഇതോടുകൂടി അതുവരെയുള്ളതെല്ലാം അല്പനേരത്തേക്കെങ്കിലും അവസാനിക്കുന്നു.ആഘോഷങ്ങൾ മരുന്നാണ് മനുഷ്യനെ സുഖപ്പെടുത്താനുള്ള മരുന്ന്.അതിനാൽതന്നെ അല്പം മരുന്ന്  ഇടക്കിടക്കാവാം  ശാശ്വതമായ സുഖം വരും വരെയെങ്കിലും.എന്റെയ്യീ കുറിപ്പുകളും അതുപ്പോലെ തന്നെ, മറ്റുള്ളവരെയല്ല, യെന്നെയെങ്കിലും എന്റെ മാനസിക സംഘർഷത്തിൽ നിന്നെങ്കിലും താത്കാലിക മോചനത്തിനായുള്ള കുറിപ്പടികളാണിവ....                                                                          

33 comments:

  1. ഓരോ ആഘോഷം കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. കാത്തിരിപ്പുകളാണ് പ്രതീക്ഷ തരുന്നത് ....കത്തിരുപ്പ് തുടരട്ടെ...

      Delete
  2. മനുഷ്യനെ ആഘോഷങ്ങൾ അടിമുടി ഉടച്ചുവാർക്കുകയാകുന്നു,അത്രനേരം വരെയുള്ള കരുതലുകളെല്ലാം വലിച്ചെറിഞ്ഞ് ഉള്ളുതുറന്ന് സന്തോഷിക്കുമ്പോൾ അവനൊരു പുതിയ മനുഷ്യനാവുന്നു,അവനിൽ പുതിയൊരു ശക്തി ,ഊർജ്ജം വന്നു നിറയുന്നു.

    ഇതു എല്ലാവരിലും ശരിയാണെന്ന് പറയാമോ... ആഘോഷങ്ങള്‍ വേദനകള്‍ സമ്മാനിക്കുന്നവരും ഇല്ലേ....

    ReplyDelete
    Replies
    1. ആഘോഷങ്ങള്‍ വേദനകള്‍ സമ്മാനിക്കുന്നവരും ഇല്ലേ,,,
      ആഘോഷങ്ങള്‍ വേദനകളല്ല സമ്മാനിക്കേണ്ടത് സന്തോഷങ്ങളാണ് ,വേദന സമ്മാനിക്കുന്നുവെങ്കിൽ അതിനെ ആഘോഷമാക്കാനാവില്ല തന്നെ....

      Delete
  3. അടിസ്ഥാനപരമായി മനുഷ്യന്‍ ഏകാകിയും ദുഖിതനുമാണ്. ആഘോഷങ്ങളിലൂടെ അവന്‍ ഏകാന്തത ശമിപ്പിക്കുവാനും, ആഹ്ലാദം കണ്ടെത്താനും ശ്രമിക്കുന്നു. പാവം മനുഷ്യര്‍.

    ReplyDelete
    Replies
    1. സ്വയമൊന്നും ചിന്തിക്കാനാവാതെ ,ഒരു കൂട്ടത്തില്പെട്ടുപ്പോവുമ്പോൾ മനസ്സല്പനേരം ധ്യാനത്തിലായി പോവുന്നു.ഇതൊരു ലഹരിയാകുന്നു...

      Delete
  4. ആഘോഷം മനുഷ്യന് സന്തോഷം നല്‍കുന്നു എങ്കിലും ആഘോഷ കമ്മിറ്റിക്ക് ഒരിക്കലും ആ സന്തോഷം നുണയാന്‍ കയിയാറില്ല അപ്പൊ ആഘോഷം സന്തോഷത്തെ ദാനം ചെയ്യല്‍ ആണ്

    ReplyDelete
    Replies
    1. ഒന്നിന്റെ നഷ്ടം മറ്റൊന്നിനു ഗുണമാവുന്നു അല്ലെ.ശരിയായ ദാനമാണെങ്കിൽ അവരും മറ്റതിലധികം സന്തോഷിക്കും തീർച്ച...

      Delete
  5. പ്രദീപ്‌ പറഞ്ഞത് തന്നെ..മനുഷ്യന്റെ സ്ഥായി ആയ
    ഭാവം ദുഃഖം ആണ്‌..മറ്റുള്ളത് എല്ലാം അതിനെ തരണം
    ചെയ്യാന്‍ ഉള്ള പരിശ്രമ വഴികള്‍ ആണ്..ഏകാന്തതയില്‍
    നിന്നും ഉള്ള മോചനവും..അത് കൊണ്ടാണ് സമൂഹ
    ജീവി ആയ മനുഷ്യന് ജയില്‍ തടവറ എന്ന ഏകാന്തത
    ഒരു ശിക്ഷ ആയി വിധിക്കുന്നത്..അത് താങ്ങാന്‍ ആണ്‌ ഏറ്റവും
    പ്രയാസം..അപ്പൊ ആഘോഷങ്ങള്‍ ഒരു മാര്‍ഗം കൂടി ആണ്‌
    ഏകാന്തതെയും ദുഖത്തെയും വെല്ലു വിളിക്കാന്‍ ഉള്ള മാര്‍ഗം...

    ഒരു ലേഖനം എന്ന നിലയില്‍ കുറേക്കൂടി വസ്തു നിഷ്ടമായിരിക്കണം
    നിരീക്ഷണങ്ങള്‍..ചിന്തിക്കാന്‍ ഒരു വിഷയം എന്ന രീതിയില്‍ മാത്രമേ
    ഇതിനെ വിലയിരുത്താന്‍ ആവുന്നുള്ളൂ..ആശംസകള്‍...

    ReplyDelete
    Replies
    1. ലേഖനെങ്ങളെന്നു ഞാനവകാശപ്പെടുന്നില്ല ചില ചിന്തകൾ പങ്കുവക്കുന്നു അത്രമാത്രം ,ഏകാന്തത ദുഖമാവില്ല നമ്മളങ്ങനെ കരുതുന്നുയെന്നു മാത്രം ഒരു മനുഷ്യന് ഏകാകിയാവാനാണ് ഏറ്റവും പ്ര്യയാസം പക്ഷെ അതു ദു:ഖമായതിനാലല്ല അതാണ് ശരിയായ മാർഗ്ഗംയെന്നുള്ളതിനാലാണ് ,നേരിന്റെ പാത ,തിരിച്ചറിവിന്റെ പാത ഇടുങ്ങിയതാണ് എന്നതല്ലെ ശരി....

      Delete
  6. ആഘോഷം കൂട്ടായ്മയാണ്.ആ കൂട്ടായ്മയില്‍ സ്നേഹബന്ധങ്ങളുടെ കണ്ണി ബലപ്പെടുന്നു.
    വേദനകളും,യാതനകളും മറന്ന് സന്തോഷിക്കാനൊരു അവസരം!

    ReplyDelete
    Replies
    1. ആ സന്തോഷം ശാശ്വതമാക്കാനാവശ്യമായവയെന്തൊക്കെയാണ് എന്ന ചിന്തകൂടി പങ്കുവക്കുന്നു.

      Delete
  7. നമ്മൾ ആഘോഷങ്ങളിലൂടെ സന്തോഷിപ്പിക്കുന്നത് നമ്മളുടെ മനസ്സിനെ മാത്രമല്ല, കണ്ണീരുള്ളിലടക്കിയിരിക്കുന്ന ഒരു സമൂഹത്തെക്കൂടിയാണ്. എല്ലാം നമുക്ക് ആഘൊഷങ്ങളുടെ ഭാഗമാക്കാ. എല്ലാം. അങ്ങനെ ആക്കാൻ വിധിക്കപ്പെട്ടവയെമാത്രം. ആശംസകൾ.

    ReplyDelete
    Replies
    1. അതെ നാമിലൂടെ നമ്മളും നന്നാവട്ടെ...

      Delete
  8. സംഘര്‍ഷഭരിതമായ ജീവിതത്തില്‍ നിന്നുള്ള ഒരു വിടുതലാണ് ആഘോഷങ്ങള്‍.....

    ReplyDelete
    Replies
    1. ആ വിടുതലുകൾ ശാശ്വതമാവട്ടെയെന്നാശംസ...

      Delete
  9. dukhangalil oru aswassam .... athalle aghoshangal...... aashamsakal.............. PRITHVIRAJINE PRANAYICHA PENKUTTY post vayikkane...............

    ReplyDelete
  10. എന്തെങ്കിലുമൊക്കെ ചെയ്യുന്നതാണല്ലോ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത് ?
    അപ്പോള്‍ കര്‍മ്മം ചെയ്യുക ഫലം വന്നോളും

    ReplyDelete
  11. പ്രിയപ്പെട്ട സുഹൃത്തേ,
    ആഘോഷങ്ങള്‍ മനസ്സിന് ഊര്‍ജം നല്‍കുന്നു. പരസ്പരം ആളുകള്‍ പരിചയപ്പെടുന്നു. സഹകരിക്കുന്നു. കരുണയോടെ നല്ലൊരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാം.
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. കരുണയോടെ നല്ലൊരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാം.
      അതെ നല്ല നാളെക്കായ്

      Delete
  12. ആഘോഷങ്ങള്‍ നല്ലത് തന്നെ. എങ്ങിനെ ആഘോഷിക്കുന്നു എന്നൊരു വിഷയം കൂടി ബാക്കിയില്ലേ.നമ്മുടെ അടിച്ചു പൊളിയും,"വെള്ളം" ഒഴിപ്പും യേത്...........? എഴുത്ത് നന്നായി

    ReplyDelete
    Replies
    1. എങ്ങനെ ആഘോഷിക്കുന്നുയെന്നതും പ്രധാനമാണ്.

      Delete
  13. മരണത്തെ ആഘോഷമായ് കാണാൻ മനുഷ്യനായെങ്കിൽ ജീവിതം മുഴുവൻ ആഘോഷങ്ങളായേനെ....

    ReplyDelete
  14. ഓരോ ദിവസവും ആഘോഷമാക്കി മാറ്റാന്‍ കഴിയട്ടെ....
    ആശംസകള്‍...നന്നായിട്ടുണ്ട്

    ReplyDelete
  15. നന്നായിരിക്കുന്നു ഈ കുറിപ്പുകള്‍.

    ReplyDelete
  16. ആഘോഷിക്കൂ, ഓരൊ നിമിഷവും..

    ReplyDelete
    Replies
    1. അതിനുള്ള മാർഗ്ഗങ്ങളാണ് കണ്ടെത്തേണ്ടത്, ശരിയായത്...

      Delete
  17. ആഘോഷങ്ങള്‍ കൂടി ചേരലുകള്‍ക്ക് വഴിയൊരുക്കുന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള സന്തോഷത്തിന്‍റെ നിമിഷങ്ങള്‍.

    ReplyDelete
    Replies
    1. അതെ ഓർമ്മകളുണ്ടായിരിക്കുക....

      Delete

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...