Friday, 6 April 2012

അവ്യക്തത.

 
മനസ്സ് ശുദ്ധ ശൂന്യമായിരിക്കുമ്പോൾ ഒന്നും നമ്മെ ബാധിക്കുന്നില്ല ,എല്ലാം നിസാരമായി തോന്നും.
എന്നാൽ മനസ്സു കലുഷിതമാവുമ്പോൾ ചെറിയ കാര്യങ്ങൾ വരെ വലുതായും തോന്നുന്നു.
വലിയ ചെറിയ കാര്യങ്ങൾക്കായ് മനസ്സ് ചാഞ്ചാട്ടം നടത്തും .
എപ്പോഴും മനസ്സ് ശൂന്യമായിരുന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലാതാകുന്നു.എങ്ങനെ മനസ്സിനെ ശൂന്യമായ് നിർത്തും അതിന് നിരത്തരമായ അഭ്യസന മാവശ്യമാകുന്നു.
ആനാവശ്യങ്ങൾ മനസ്സിലേക്ക് വരാതെ നോക്കണം അഥവാ വന്നാൽ തന്നെ നീ തെറ്റല്ലെ എന്നെ നശിപ്പിക്കാൻ വന്നതല്ലെ ദൂരേക്ക് പോകൂയെന്ന് പറയണം .
ഒരു ധൈര്യശാലിക്കെ ഇതിനാവൂ.ധൈര്യമില്ലാതെ അഭിനയിക്കുന്നവർ പരാജയപ്പെട്ടു പോകും .പയ്യെ ഇവരെല്ലാം പത്തിമടക്കികോളും.
അതിനാദ്ധ്യം മനസ്സിൽ വന്നു കൂടുന്ന ചിന്തകളിൽ നമ്മെ നശിപ്പിക്കുന്നതേതാണെന്ന് കണ്ടെത്താൻ പഠിക്കണം.
എല്ലാതരത്തിലുള്ള ചിന്തകളും സമൂഹം മുമ്പോയിന്നോ നമ്മിലടിചേൽ‌പ്പിച്ചതാവും അതിനാൽ അവയെയെല്ലാം ഒഴിവാക്കി മനസ്സ് ശൂന്യമാക്കണം
ആ ശൂന്യതയിൽ നിന്നാവണം നാം തെറ്റും ശരിയും നിരവ്വചിക്കേണ്ടത്.അതിനായ് നാം കണ്ണും കാതും തുറന്നിരിക്കണം സദാജാഗരൂകരായ് നമ്മെ ആർക്കും തോൽ‌പ്പിക്കാനാവില്ലെന്ന ഉറച്ച ബോധ്യത്തോടെ .
ഞാൻ ശ്രമിക്കുകയായിരുന്നു എന്നിൽ നിന്നും ഇതിനെയെല്ലാം പറഞ്ഞു വിടാൻ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.
എന്നാലും പരാജയത്തിലും ഒരു സുഖമുണ്ട് .പരാജയത്തിലും മനസ്സിലൊരു സന്തോഷം ക്ഷണികമായ സന്തോഷം .
ശരിയായ ചിന്തയിൽ നിന്നും ശരിയായ പ്രവർത്തിയുണ്ടാവൂ ,ശരിയായ പ്രവർത്തിയിൽ നിന്നും ശരിയായ ചിന്തയും.
മനസ്സൊരും മരീചികയാണ് നമ്മെ പോലെ എവിടെ നിന്നു വന്നുവെന്നോ എവിടേക്ക് പോകുന്നു വെന്നോ അറിയില്ല ,ചിലരുടെ ജൽ‌പ്പനങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ.

1 comment:

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...