Saturday, 7 April 2012

അവ്യക്തത.

 
മനസ്സ് ശുദ്ധ ശൂന്യമായിരിക്കുമ്പോൾ ഒന്നും നമ്മെ ബാധിക്കുന്നില്ല ,എല്ലാം നിസാരമായി തോന്നും.
എന്നാൽ മനസ്സു കലുഷിതമാവുമ്പോൾ ചെറിയ കാര്യങ്ങൾ വരെ വലുതായും തോന്നുന്നു.
വലിയ ചെറിയ കാര്യങ്ങൾക്കായ് മനസ്സ് ചാഞ്ചാട്ടം നടത്തും .
എപ്പോഴും മനസ്സ് ശൂന്യമായിരുന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലാതാകുന്നു.എങ്ങനെ മനസ്സിനെ ശൂന്യമായ് നിർത്തും അതിന് നിരത്തരമായ അഭ്യസന മാവശ്യമാകുന്നു.
ആനാവശ്യങ്ങൾ മനസ്സിലേക്ക് വരാതെ നോക്കണം അഥവാ വന്നാൽ തന്നെ നീ തെറ്റല്ലെ എന്നെ നശിപ്പിക്കാൻ വന്നതല്ലെ ദൂരേക്ക് പോകൂയെന്ന് പറയണം .
ഒരു ധൈര്യശാലിക്കെ ഇതിനാവൂ.ധൈര്യമില്ലാതെ അഭിനയിക്കുന്നവർ പരാജയപ്പെട്ടു പോകും .പയ്യെ ഇവരെല്ലാം പത്തിമടക്കികോളും.
അതിനാദ്ധ്യം മനസ്സിൽ വന്നു കൂടുന്ന ചിന്തകളിൽ നമ്മെ നശിപ്പിക്കുന്നതേതാണെന്ന് കണ്ടെത്താൻ പഠിക്കണം.
എല്ലാതരത്തിലുള്ള ചിന്തകളും സമൂഹം മുമ്പോയിന്നോ നമ്മിലടിചേൽ‌പ്പിച്ചതാവും അതിനാൽ അവയെയെല്ലാം ഒഴിവാക്കി മനസ്സ് ശൂന്യമാക്കണം
ആ ശൂന്യതയിൽ നിന്നാവണം നാം തെറ്റും ശരിയും നിരവ്വചിക്കേണ്ടത്.അതിനായ് നാം കണ്ണും കാതും തുറന്നിരിക്കണം സദാജാഗരൂകരായ് നമ്മെ ആർക്കും തോൽ‌പ്പിക്കാനാവില്ലെന്ന ഉറച്ച ബോധ്യത്തോടെ .
ഞാൻ ശ്രമിക്കുകയായിരുന്നു എന്നിൽ നിന്നും ഇതിനെയെല്ലാം പറഞ്ഞു വിടാൻ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.
എന്നാലും പരാജയത്തിലും ഒരു സുഖമുണ്ട് .പരാജയത്തിലും മനസ്സിലൊരു സന്തോഷം ക്ഷണികമായ സന്തോഷം .
ശരിയായ ചിന്തയിൽ നിന്നും ശരിയായ പ്രവർത്തിയുണ്ടാവൂ ,ശരിയായ പ്രവർത്തിയിൽ നിന്നും ശരിയായ ചിന്തയും.
മനസ്സൊരും മരീചികയാണ് നമ്മെ പോലെ എവിടെ നിന്നു വന്നുവെന്നോ എവിടേക്ക് പോകുന്നു വെന്നോ അറിയില്ല ,ചിലരുടെ ജൽ‌പ്പനങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ.
 

9 comments:

 1. ശൂന്യമാക്കാന്‍ കഴിയാത്തത്‌ തന്നെ പ്രശ്നം.

  ReplyDelete
 2. check my blog 'cheathas4you-safalyam.blogspot.com "

  ReplyDelete
 3. "ആ ശൂന്യതയിൽ നിന്നാവണം നാം തെറ്റും ശരിയും നിരവ്വചിക്കേണ്ടത്.അതിനായ് നാം കണ്ണും കാതും തുറന്നിരിക്കണം സദാജാഗരൂകരായ് നമ്മെ ആർക്കും തോൽ‌പ്പിക്കാനാവില്ലെന്ന ഉറച്ച ബോധ്യത്തോടെ."

  എന്റെ അനുഭവത്തിൽ, എല്ലാം തനിയെ വ്യക്തമായി വരുന്ന അവസ്ഥ ആ ശൂന്യതയിലുണ്ട്. തെറ്റും ശരിയും നിർവ്വചിക്കേണ്ടതില്ലാത്തവിധം വ്യക്തം. സംവേദനക്ഷമത കൂടിയിരിക്കുന്നതിനാലായിരിക്കാം ജാഗരൂഗതയെക്കുറിച്ചുള്ള വിചാരമേയില്ല. ജാഗരൂഗമാകുക എന്ന ബുദ്ധിപരമായ സംഗതിയേക്കാൾക്കൂടുതൽ ഉറപ്പ് അതിനുണ്ട്. മനസ്സ് പൂർണ്ണമായും ശൂന്യമാകുന്നുണ്ടോയെന്നറിയില്ല. കുറെ ഒഴിയുന്നുണ്ട്. വീണ്ടും നിറയും... വീണ്ടും ശൂന്യമാകും...

  ReplyDelete
 4. സ്നേഹം എങ്ങനെ പാപമാകും ഗുരോ???
  ആര്‍ഷഭാരതത്തില്‍ ഉടലെടുത്ത ഭൌതിക വാദവും,ആത്മീയ വാദവും,സ്വേശ്വരവാദവും,നിരീശ്വര വാദവും,ഏകേശ്വര വാദവും,അനേകേശ്വര വാദവുംമറിച്ചു നോക്കി...അവിടെയും കണ്ടില്ല.അങ്ങനെ ഒരു നിര്‍വചനം..മത-ജാതി-വംശ-വര്‍ണ്ണ-പ്രദേശ-വ്യത്യാസമില്ലാതെ ഓരോ ഭാരതീയനും വിശ്വസിക്കുന്ന ആദിശങ്കരന്‍റെ അദ്വൈതവും ,രാമാനുജന്റെ വിശിഷ്ടാദ്വൈതവും ,മധ്വന്റെ ദ്വൈതവും ,വല്ലഭന്റെ ശുദ്ധാദ്വൈതവും, ,നിംബാര്കന്റെ ദ്വൈദാദ്വൈതവും പരിശോധിച്ചു.അവിടെയുമില്ല.ഈ പറഞ്ഞ ശൂന്യത.എല്ലാവരും പറഞ്ഞിരിക്കുന്നത് ആര്‍ദ്രതയെ കുറിച്ചാണ് ശൂന്യതയെ കുറിച്ചല്ല.ഭാരതീയ തത്വ ചിന്തകളെയും ദര്‍ശനങ്ങളെയും ഗൌരവപൂര്‍വ്വം കാണുന്ന, പാണ്ഡിത്യം ഉള്ള,അനുഭവങ്ങളുടെ ഒരു വന്‍കര തന്നെയുള്ള താങ്കളില്‍ നിന്നും കുറേകൂടി ഉന്നതമായ പ്രതികരണമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്....

  ReplyDelete
 5. പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.!

  ReplyDelete
 6. എല്ലാം തലക്കെട്ട് പോലെ തന്നെ...അവ്യക്തത

  ReplyDelete
 7. ശരിയായ ചിന്തയിൽ നിന്നും ശരിയായ പ്രവർത്തിയുണ്ടാവൂ ,ശരിയായ പ്രവർത്തിയിൽ നിന്നും ശരിയായ ചിന്തയും.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. ആനാവശ്യങ്ങൾ മനസ്സിലേക്ക് വരാതെ നോക്കണം അഥവാ വന്നാൽ തന്നെ നീ തെറ്റല്ലെ എന്നെ നശിപ്പിക്കാൻ വന്നതല്ലെ ദൂരേക്ക് പോകൂയെന്ന് പറയണം .
  ഒരു ധൈര്യശാലിക്കെ ഇതിനാവൂ.ധൈര്യമില്ലാതെ അഭിനയിക്കുന്നവർ പരാജയപ്പെട്ടു പോകും .പയ്യെ ഇവരെല്ലാം പത്തിമടക്കികോളും.

  നല്ല ചിന്ത,നല്ല വിചാരം. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ എല്ലാവരും നടത്തട്ടെ. ആശംസകൾ.

  ReplyDelete

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...