Friday, 27 January 2012

ചിരാതുകൾ
വെളിച്ചം മനുഷ്യന് മിഥ്യകളാണ് കാട്ടുന്നത് എന്നാൽ ഇരുട്ടിൽ യാഥാർഥ്യങ്ങളെ തിരിച്ചറിയാനാവുന്നുമില്ല.എനിക്കറിയാവുന്നത് മലയാളഭാഷയാണ് ,തെറ്റിലാതെ അറിയാമെന്നല്ല അറിയുന്നത് എന്നുമാത്രം.
എന്നെ സംബന്ധിച്ചിടത്ത് ബ്ലോഗൊരു മരീചികയാണ്.ഇവിടെ ഞാൻ കാണുന്നത് യാഥാർഥ്യങ്ങളെയല്ല,വിനയത്തിന്റെയും അറിവിന്റെയും കപടമേലങ്കി അണിഞ്ഞവരെയാണ്.
കവിതകളിൽ ,കഥകളിലെല്ലാം പ്രണയത്തിന്റെ അതിപ്രസരം.
സ്നേഹിക്കുന്നവരുടെ മുഖത്തു നോക്കി വേദനിപ്പിക്കുന്നവ പറയകയെന്നത് അതീവ ദു:ഖകരമാണ് .എന്നാൽ പറയാതിരുന്നാൽ അവർ നന്നാവാനുള്ള അവസരമാണു നാം നഷ്ടപ്പെടുത്തുന്നത്.
എന്റെ മനസ്സ് ആകാശം പോലെയാകുന്നു.അതിന് സഞ്ചരിക്കാൻ അതിർവരമ്പുകളില്ല ദൂരേക്ക് ദൂരേക്ക് നീണ്ടുപോകുന്നവ.
ഞാൻ നിങ്ങളിലൊരാളാണ് നിങ്ങൾ എന്നെപ്പോലൊരാളും .
സഹനം ചിലർക്ക് ജന്മസിദ്ധമാണ്,മറ്റു ചിലർക്ക് സ്വയാർജ്ജിതവും.അതിനാൽ തന്നെ ആർക്കും നേടാനാവാത്തതെന്ന് പറയാനാവില്ല.
ഇനിയെന്റെ ചിന്തകൾ നിങ്ങളുടേതു കൂടിയാവണം.
സ്വയം തുറന്നുകാട്ടുമ്പോൽ ആരാണെന്ന് എന്തിനു ചോദിക്കണം.ഈ ഭൂമിയിൽ ഒന്നും അനശ്വരമായില്ല. അനശ്വരത എന്ന വാക്കു തന്നെ നശ്വരമാണ്,അതിനാൽ ഞാനാരെന്ന ചോദ്യത്തിലർഥമില്ല.അതൊരു പൊള്ളയായ ചോദ്യമാ‍ണ് .
ഞാൻ പറയുന്നതൊന്നും സത്യമാകണമെന്നില്ല ,ഇവയെല്ലാം സങ്കൽ‌പ്പങ്ങളാ‍ണ് ഞാനും.

20 comments:

 1. എല്ലാ ആശംസകളും.നല്ല ചിന്തകള്‍ പങ്കു വെയ്ക്കപ്പെടട്ടെ..

  ReplyDelete
 2. എന്തും പറയാന്‍ പ്രയാസമില്ല.
  മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുക എന്ന് വരുമ്പോള്‍ ഒത്തുതീര്‍പ്പ്‌ പോലെ സംഭവിക്കുന്നു.
  പോസ്റ്റുകള്‍ വരട്ടെ.

  ReplyDelete
  Replies
  1. സത്യങ്ങളെ ഒരതിരുവരെ മാത്രമേ മൂടിവക്കാനാവൂ റാംജി.അതിനപ്പുറം പുറമേ ദ്രിശ്യമാവും.ഒത്തുതീർപ്പല്ല നേരിലേക്കുള്ള വഴി...

   Delete
 3. ഈ.. മിഥ്യയാണല്ലോ സത്യത്തേക്കാൾ മിഥ്യയെങ്കിലും സത്യമാണല്ലോ ശാശ്വതമായ മിഥ്യയേക്കാൾ സത്യം..!!ആണോ..? അല്ലേ..??
  അല്ല മാഷേ..! എന്താ ഉത്തേശം..?

  എന്തായാലും, ഉള്ളിലുള്ളതൊക്കെ പോരട്ടെ..!
  ആശംസകളോടെ...പുലരി

  ReplyDelete
 4. തീർച്ചയായും പ്രഭൻ ,സത്യത്തെയും മിഥ്യയെയും വേർതിരിക്കാൻ ഞാനാളല്ല എങ്കിലും ചിന്തകളെ തിരിച്ചയക്കാനാവില്ല കൈവിട്ട കല്ലുപ്പോലെ..

  ReplyDelete
 5. സത്യവും മിഥ്യയും എന്തുമായിക്കൊള്ളട്ടെ, എനിക്ക് വിശക്കുന്നു എന്നൊരു സത്യമുണ്ട്. മിഥ്യാ വാദികളോട് കൊമ്പുകോര്‍ക്കാന്‍ ഞാന്‍ തയ്യാര്‍. പ്രണയം ജൈവ സത്യമാണ്, പ്രണയിക്കാനും ജീവിക്കാനും ആണ് ഓരോ ജീവ കോശവും വെമ്പല്‍ കൊള്ളുന്നത്‌. അതില്‍ നിന്നും ഒളിച്ചോടുന്നത് മരണ തുല്യമാണ്.

  ReplyDelete
  Replies
  1. നമ്മിൽ ചില വിശ്വാസങ്ങൾ അടിയുറച്ചു പോയിരിക്കുന്നു.അതിനെ മറക്കുകയെന്നത് മരണതുല്യമാണ് .നാം എന്നത് സത്യമായിരിക്കുമ്പോൾ പ്രണയവും വിശപ്പും എല്ലാം അറിഞ്ഞും അനുഭവിച്ചും മാത്രമെ മുമ്പിലേക്കായാനാവൂ.എന്നൽ ചിന്തകൾക്കപ്പുറം വിശ്വാസങ്ങൾക്കപ്പുറം ഇവക്കൊന്നും സ്ഥാനമില്ല.

   Delete
 6. തെറ്റും ശരിയും തിരിച്ചറിയണം. തിരിച്ചറിവ്‌ എത്രമാത്രം ശരിയണോ അത്രയും നാം ശരിയായിരിക്കും. നമ്മുടെ ശരിയും തെറ്റും മറ്റൊരാളിലും അടിച്ചേൽപ്പിക്കാതിരിക്കമെങ്കിൽ സ്നേഹം നിലനിൽക്കും. തിരിച്ചറിവിനു സഹായകമാവുന്നതെന്തും ക്ഷമയോടെ ചൊല്ലിക്കൊടുക്കുക മാത്രം ചെയ്യുക.

  ReplyDelete
  Replies
  1. അടിച്ചേൽ‌പ്പിക്കൽ ഒരിക്കലും ശരിയല്ല മനസ്സിലാക്കലാണു ശരി .എന്നാൽ സ്നേഹമെന്നത് ശാശ്വതമായിരിക്കണമെങ്കിൽ ഭയമവസാനിക്കണം ,എന്നാലതവസാനിക്കുന്നുമില്ല.

   Delete
 7. ഞാൻ കാണുന്നത് യാഥാർഥ്യങ്ങളെയല്ല,വിനയത്തിന്റെയും അറിവിന്റെയും കപടമേലങ്കി അണിഞ്ഞവരെയാണ്.
  കവിതകളിൽ ,കഥകളിലെല്ലാം പ്രണയത്തിന്റെ അതിപ്രസരം...

  ReplyDelete
 8. ചിന്തകൾ കൂടുതൽ പോരട്ടെ...

  ReplyDelete
 9. നല്ല ചിന്തകൾ.. എങ്കിലുമൊന്നു ചോദിക്കട്ടെ..
  ///യാഥാർഥ്യങ്ങളെയല്ല,വിനയത്തിന്റെയും അറിവിന്റെയും കപടമേലങ്കി അണിഞ്ഞവരെയാണ്./// മുഖമില്ലാതെയുള്ള ഈ പറച്ചിലിലുമില്ലെ കാപട്യം.
  //സ്നേഹിക്കുന്നവരുടെ മുഖത്തു നോക്കി വേദനിപ്പിക്കുന്നവ പറയകയെന്നത് അതീവ ദു:ഖകരമാണ് .എന്നാൽ പറയാതിരുന്നാൽ അവർ നന്നാവാനുള്ള അവസരമാണു നാം നഷ്ടപ്പെടുത്തുന്നത്.// ആത്മരതീ..തുറന്നു പറയാൻ തുനിഞ്ഞ താങ്കൾക്കെന്ത്നു പിന്നെയൊരു മുഖം മൂടി

  ReplyDelete
  Replies
  1. മറ്റുള്ളവരെ നേരിലേക്ക് നയിക്കാൻ ആർക്കുമായെന്നു വരില്ല കാരണം നേര് എന്നൊന്നില്ല തന്നെ .ഓരോരുത്തർക്കും ഓരോ നേരുകൾ.അല്പം പോലും കപടത ഇല്ലെങ്കിൽ എനിക്കീ ബ്ലോഗ് തുടങ്ങാനാവില്ല ജെഫു ജാലിഫ്.തുറന്നു പറച്ചിലുകൾ ഞാനിലുള്ള അഹങ്കാരങ്ങളെയും വെളിവാക്കി നശിപ്പിക്കട്ടെ....

   Delete
 10. Valiya Valiya Chinthakal aanu.....athupole thanne Commentukalum....ivide njan oru ShiShu aaanu.
  athukondu...athukondu mmathram onnum parayaan enikkariyilla. Enkilum Kandtthaliukal ....allenkil ee thurannu parachilukal Nannaayi.

  ReplyDelete
  Replies
  1. എനിക്കൊന്നും കണ്ടെത്താനില്ല നൌഷാദ് ,മനസ്സിൽ തോന്നിയത് അത്രമാത്രം .

   Delete
 11. 'തത്ത്വമസി'
  നല്ല ചിന്തകള്‍,.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete

പ്രതികരണം മനുഷ്യ സഹജമാണ് ,എന്തു പറയുന്നു എന്നതിലല്ല എന്തിനുവേണ്ടി പറയുന്നു എന്നതാണു പ്രധാനം.ഞാൻ നിങ്ങളിലൊരാളാണ് ,നിങ്ങൾ എന്നേപ്പോലൊരാളും...